മലപ്പുറം: മലപ്പുറത്ത് ഹൃദയാഘാതം മൂലം അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു.
മലപ്പുറം നിലമ്പൂര്‍ എരുമമുണ്ട സ്വദേശി പുത്തന്‍ പുരക്കല്‍ തോമസ് (78) മകന്‍ ടെന്‍സ് തോമസ് (50 ) എന്നിവരാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
വീട്ടില്‍ കുഴഞ്ഞ് വീണ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകന്‍ വാഹനത്തില്‍ കുഴഞ്ഞ് വീണത്.
ഇരുവരെയും ചുങ്കത്തറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.