നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അതീവ ജാഗ്രതയോടു കൂടിയാണ് യുവതിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്

യുവതിയുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട പത്തു വയസ്സുകാരിയെ നേരിയ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

New Update
Untitledtrmpp

മലപ്പുറം: പാലക്കാട് തച്ചനാട്ടുകരയിൽ നിപ ബാധിച്ച് ആരോഗ്യനില ഗുരുതരമായി തുടരുന്ന യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Advertisment

വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അതീവ ജാഗ്രതയോടു കൂടിയാണ് 39 കാരിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ വാർഡിൽ ഇവരെ പ്രവേശിപ്പിച്ചു.


ബന്ധുക്കളുടെ കൂടി ആവശ്യം പരിഗണിച്ചാണ് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.


ഇവരുടെ സമ്പർക്ക പട്ടികയിൽ 91 പേരാണ് ഉള്ളത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. 

യുവതിയുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട പത്തു വയസ്സുകാരിയെ നേരിയ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ഡോക്ടർസ് അറിയിക്കുന്നത് സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ കനത്ത സുരക്ഷ തുടരുകയാണ്.

Advertisment