നിപ സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ മരണം. പരിശോധനാഫലം നെഗറ്റീവ്

സമ്പർക്കപ്പട്ടികയിലുള്ള വ്യക്തിയായതിനാൽ മരണപ്പെട്ട സ്ത്രീയുടെ സംസ്‌കാര നടപടികൾ ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു.

New Update
nipah virus test

മലപ്പുറം: മലപ്പുറത്ത് മരിച്ച നിപ സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്.  പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 

Advertisment

സമ്പർക്കപ്പട്ടികയിലുള്ള വ്യക്തിയായതിനാൽ മരണപ്പെട്ട സ്ത്രീയുടെ സംസ്‌കാര നടപടികൾ ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു.


പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ ചടങ്ങുകൾ നടത്താൻ പാടുള്ളുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. 


നിപ സമ്പർക്കപ്പട്ടികയിൽ ആകെ 498 പേരാണ് ഉള്ളത്, ഇതിൽ 203 പേരും മലപ്പുറത്ത് നിന്നാണ്. സെപ്റ്റംബർ വരെ നിപ കലണ്ടർ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Advertisment