/sathyam/media/media_files/2025/07/12/images11-2025-07-12-21-56-58.jpg)
പാലക്കാട്: മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയുടെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിന് പി കെ ശശിക്ക് മറുപടിയുമായി ഡി വൈ എഫ് ഐ രംഗത്ത്.
രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീരാജ് വ്യക്തമാക്കി രം​ഗത്തെത്തി.
ഏത് ബിലാൽ പറഞ്ഞാലും മണ്ണാർക്കാട് പഴയ മണ്ണാർക്കാട് അല്ലെന്നാണ് ഡി വൈ എഫ് ഐയുടെ ഓർമ്മപ്പെടുത്തൽ. 'കൊച്ചി പഴയ കൊച്ചിയല്ല, ബിലാല് പഴയ ബിലാല് തന്നെയാണെന്നായിരുന്നു' ശശി ഇന്നലെ പ്രസംഗിച്ചത്
നഗരസഭക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചവർ ചെള്ളിയിൽ കഴുത്തറ്റം മുങ്ങി നിൽക്കുന്നവരാണ് എന്നാണ് ഇന്നലെ പി.കെ ശശി പറഞ്ഞത്.
ഒരുത്തൻ്റെ സർട്ടിഫിക്കറ്റും ഡിവൈഎഫ്ഐയ്ക്ക് വേണ്ടെന്നും ബ്ലോക്ക് പ്രസിഡൻ്റ്. ഇന്നലത്തെ പരിപാടിക്ക് എത്തിയ പി.കെ കുഞ്ഞാലിക്കുട്ടിക്ക് വാർത്ത പ്രധാന്യം ലഭിച്ചില്ലെന്നും മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ അപഹസിച്ചെന്നും ശ്രീരാജ് കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us