മലപ്പുറത്ത് മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ കാണിച്ച് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം. പണം തന്നില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണി. പ്രതികൾ പൊലീസ് പിടിയിൽ

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് ഫോണിൽ അയച്ചുകൊടുത്ത് പ്രതികൾ ഭീഷണിപ്പെടുത്തി, അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

New Update
images(1047)

മലപ്പുറം: മലപ്പുറത്ത് മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ കാണിച്ച് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. 

Advertisment

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് ഫോണിൽ അയച്ചുകൊടുത്താണ് പ്രതികൾ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.


പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.


പ്രതികളെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് നാദിൽ (21), പുളിക്കൽ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതികൾ വിദ്യാർഥിനിയെ‌ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Advertisment