ജീവിതം അവസാനിപ്പിക്കുന്നുവെന്ന് വാട്‌സാപ് ഗ്രൂപ്പിൽ സന്ദേശം അയച്ചു. വനിത ഡോക്ടറെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സന്ദേശം അയിച്ചിരുന്നു. 

New Update
images(1321)

മലപ്പുറം: വനിത ഡോക്ടറെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. 

മഞ്ചേരി മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സികെ ഫർസീനയെ (35) താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി.

Advertisment

ഇന്നലെ വൈകിട്ട് അഞ്ചോടെയാണു മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്‌ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്.


വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സന്ദേശം അയിച്ചിരുന്നു. 

കൂടാതെ ഇത് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു.

Advertisment