കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ; മുൻ ജനറൽ മാനേജർ അറസ്റ്റിൽ

മാനസിക പീഡനമാണ് മരണകാരണമെന്ന ആരോപണവുമായി രംഗത്തുവന്നത്

New Update
5782

മലപ്പുറം: കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രിയിലെ മുൻ ജനറൽ മാനേജറെ അറസ്റ്റ് ചെയ്തു.

Advertisment

മുൻ ജനറൽ മാനേജർ എൻ.അബ്ദുറഹ്മാനെയാണ് അറസ്റ്റ് ചെയ്തത്.

 ഇയാളുടെ മാനസികപീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആരോപണമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.

കോതമംഗലം സ്വദേശി 20കാരിയായ അമീനയാണ് ജീവനൊടുക്കിയത്.

 ഗുളികകൾ കഴിച്ച് അബോധാവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൂടെ ജോലി ചെയ്തിരുന്നവരാണ് മുൻ ജനറൽ മാനേജറുടെ മാനസിക പീഡനമാണ് മരണകാരണമെന്ന ആരോപണവുമായി രംഗത്തുവന്നത്. പരാതി ഉയർന്നതോടെ ആശുപത്രി ഇടപെട്ട് അബ്ദുറഹ്മാനെ പിരിച്ചുവിട്ടിരുന്നു.mala

Advertisment