/sathyam/media/media_files/2025/07/24/malappuram-2025-07-24-17-10-06.jpg)
മലപ്പുറം: പുളിക്കല്‍ അരൂരില്‍ ഹൈക്കോടതി ഉത്തരവ് മറികടന്നുള്ള ക്വാറിയുടെ പ്രവര്‍ത്തനം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ജൂണ്‍ 30ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ 13 വര്‍ഷമായി ക്വാറി പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ക്വാറിയുടെ പ്രവര്‍ത്തനം കൊണ്ട് ദുരിതത്തിലാണ് സമീപത്തുള്ള ഏതാണ്ട് 50തോളെ കുടുംബങ്ങള്‍.
ക്വാറി പ്രവര്‍ത്തനെത്തെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകള്‍ക്ക് വിള്ളലുകളുണ്ടായി.
കിലോമീറ്ററുകളോളം അപ്പുറത്തുള്ള വീടുകള്‍ക്ക് വരെ വലിയ വിള്ളലുകളുണ്ട്. വര്‍ഷങ്ങളായി നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നുവകരുകയാണ്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ക്വാറി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രവര്‍ത്തനം തടഞ്ഞു രംഗത്ത് എത്തിയത്. പൊലീസ് എത്തി ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us