മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

കോണ്‍ക്രീറ്റ് പണികള്‍ കാണാനായി എത്തിയ പത്തുവയസുകാരനായ കുട്ടിക്കും അപകടം പറ്റിയത്. മറ്റ് മൂന്ന് പേരും തൊഴിലാളികളാണ്. 

New Update
malappuram

മലപ്പുറം: മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. മലപ്പുറം ഐക്കരപ്പടിയിലാണ് വീടിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടക്കുന്നതിനിടെ വീട് തകർന്നു വീഴുകയായിരുന്നു.

Advertisment

പരിക്കേറ്റവരില്‍ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാളെ ഫറൂക്കിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 

ഇന്ന് രാവിലെയാണ് വീട് തകര്‍ന്നത്. കോണ്‍ക്രീറ്റ് പണികള്‍ കാണാനായി എത്തിയ പത്തുവയസുകാരനായ കുട്ടിക്കും അപകടം പറ്റിയത്. മറ്റ് മൂന്ന് പേരും തൊഴിലാളികളാണ്. 

Advertisment