കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് എത്തിയ യുവതി പിടിയിൽ

ബാഗിനുള്ളില്‍ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് പ്രിവെന്റിവ് യൂണിറ്റാണ് ലഹരി പിടികൂടിയത്.

New Update
images(1370)

മലപ്പുറം: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി.

Advertisment

അബുദാബിയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിനി മസൂദയാണ് കഞ്ചാവ് കൊണ്ടുവന്നത്.

ഇന്ന് വൈകിട്ട് നാലോടെ ബാങ്കോക്കില്‍ നിന്ന് അബുദാബി വഴി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇത്തിഹാദ് എയര്‍വേയ്‌സിലാണ് കഞ്ചാവ് കടത്തിയത്. 

ബാഗിനുള്ളില്‍ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് പ്രിവെന്റിവ് യൂണിറ്റാണ് ലഹരി പിടികൂടിയത്.

ഇവര്‍ കാരിയര്‍ ആയിരുന്നുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. ഒരു ലക്ഷം രൂപ പ്രതിഫലത്തിനാണ് യുവതി കാരിയര്‍ ആയി ലഹരി കടത്തിയതെന്നാണ് വിവരം.

Advertisment