/sathyam/media/media_files/2025/07/26/1001125095-2025-07-26-08-51-56.webp)
മലപ്പുറം: അയൺ ​ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വള്ളിക്കുന്ന് സിബി ​ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അനീമിയ മുക്ത് ഭാരത് പദ്ധതിയിൽ കഴിഞ്ഞ ദിവസമാണ് ഇരുമ്പ് സത്ത് അടങ്ങിയ ​ഗുളിക നൽകിയത്.
ആഴ്ചയിൽ ഒന്ന് വീതമാണ് ഇതു കഴിക്കേണ്ടത്. ഒരു മാസത്തേക്ക് ആറ് ​ഗുളികളയാണ് നൽകിയത്.
വീട്ടിൽ എത്തി രക്ഷിതാക്കളോടു പറഞ്ഞ് കഴിക്കാനാണ് നിർദ്ദേശം നൽകിയത്. എന്നാൽ ഇതനുസരിക്കാതെ മുഴുവൻ ​ഗുളികകളും ക്ലാസിൽ വച്ച് കഴിച്ചവരാണ് ആശുപത്രിയിലായത്.
ചില വിദ്യാർഥികൾ അധ്യാപകരോടു വിവരം പറഞ്ഞതിനെ തുടർന്ന് പ്രത്യേക പരിശോധന നടത്തി മുഴുവൻ ​ഗുളികകളും വിഴുങ്ങിയവരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആദ്യം സ്വകാര്യ ആശുപത്രിയിലും ഫറോക്ക് ​ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിന്നീട് നിരീക്ഷണത്തിനായി വിദ്യാർഥികളെ മെഡിക്കൽ കോളജിലേക്ക് മാറ്റി. വിദ്യാർഥികൾക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നു പ്രധാനാധ്യാപകൻ വ്യക്താക്കി. 12 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us