/sathyam/media/media_files/2025/07/30/images1537-2025-07-30-18-49-40.jpg)
മലപ്പുറം: മലപ്പുറം അരീക്കോട് മാലിന്യക്കുഴിയിൽ വീണ് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ലേബർ കമ്മീഷണർക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച്ച ഒന്നോടെ അരീക്കോട് വടക്കുംമുറിയിലെ മാലിന്യ സംസ്കരണ പ്ലാന്റിലാണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചത്.
വികാസ് കുമാർ, ഹിതേഷ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. രണ്ട് പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. സ്വകാര്യ വ്യക്തിയുടെ കോഴിമാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം.
കോഴി മാലിന്യ സംസ്കരണ യൂണിറ്റിലെ വാട്ടർ ടാങ്കിലിറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ടാങ്കിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ട് തൊഴിലാളികളും അകപ്പെടുകയായിരുന്നു.
തൊഴിലാളികളെ ആദ്യം അരീക്കോട് സർക്കാർ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us