കോച്ച് നിരന്തരം ശല്യപ്പെടുത്തുന്നു. സ്‌പോർട്‌സ് കൗൺസിൽ പരിശീലകനെതിരെ പെൺകുട്ടികൾ. പോക്‌സോ കേസ്

താരങ്ങളെ രാത്രി സമയത്ത് വിഡിയോ കോൾ ചെയ്ത് ബുദ്ധിമുട്ടിക്കുക, മത്സരിക്കാനുള്ള അവസരങ്ങൾ നൽകാമെന്നു പറഞ്ഞു കുട്ടികളെ ചൂഷണം ചെയ്യുക തുടങ്ങിയ പരാതികളാണ് പെൺകുട്ടികൾ പരിശീലകനെതിരെ ഉന്നയിച്ചത്. 

New Update
police jeep-3

മലപ്പുറം: സ്‌പോർട്‌സ് കൗൺസിലിലെ പരിശീലകനെതിരെ പീഡന പരാതി. വെയ്റ്റ് ലിഫ്റ്റിങ് കോച്ചിനെതിരെയാണ് വനിതാ താരങ്ങൾ പരാതി നൽകിയത്.

Advertisment

പരിശീലകൻ മുഹമ്മദ് നിഷാഖ് മോശമായി പെരുമാറിയെന്ന് താരങ്ങളുടെ പരാതിയിൽ പറയുന്നു. പരാതിയിൽ പരിശീലകനെതിരെ പോക്‌സോ നിയമപ്രകാരം തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.


താരങ്ങളെ രാത്രി സമയത്ത് വിഡിയോ കോൾ ചെയ്ത് ബുദ്ധിമുട്ടിക്കുക, മത്സരിക്കാനുള്ള അവസരങ്ങൾ നൽകാമെന്നു പറഞ്ഞു കുട്ടികളെ ചൂഷണം ചെയ്യുക തുടങ്ങിയ പരാതികളാണ് പെൺകുട്ടികൾ പരിശീലകനെതിരെ ഉന്നയിച്ചത്. 


കോച്ച് 24 മണിക്കൂറും തങ്ങളുടെ വ്യക്തി ജീവിതത്തിൽ തെറ്റായ രീതിയിൽ ഇടപെട്ടിരുന്നുവെന്നും പെൺകുട്ടികളുടെ പരാതിയിലുണ്ട്.

ഇയാൾക്കെതിരെ ജൂൺ ആദ്യം മൂന്ന് പെൺകുട്ടികൾ വെയ്റ്റ്‌ലിഫ്റ്റിങ് അസോസിയേഷനു പരാതി നൽകിയിരുന്നു.


അസോസിയേഷൻ പരാതി സിഡബ്ല്യുസിക്ക് കൈമാറി. വിഷയത്തിൽ സിഡബ്ല്യുസി കോട്ടക്കൽ പൊലീസിനോട് റിപ്പോർട്ടും തേടി.


എന്നാൽ കോട്ടക്കൽ പൊലീസ് വിഷയത്തിൽ വേണ്ടവിധം നടപടികൾ എടുത്തില്ലെന്ന പരാതിയുയർന്നു.

പിന്നീട് താരങ്ങളുടെ മൊഴി വീണ്ടുമെടുത്തു. അവർ മൊഴിയിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെയാണ് ഇപ്പോൾ പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. കോട്ടക്കൽ പൊലീസ് കേസെടുത്ത് തേഞ്ഞിപ്പലം പൊലീസിനു കൈമാറുകയായിരുന്നു.

Advertisment