മലപ്പുറം പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

ജയിലിലുള്ള ഭർത്താവിന് ജാമ്യം എടുത്തുനൽകാം എന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

New Update
police vehicle

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തി നിരയാക്കിയതായി പരാതി.

Advertisment

ദമ്പതികൾ അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിലുള്ള ഭർത്താവിന് ജാമ്യം എടുത്തുനൽകാം എന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

മണ്ണാർക്കാട് സ്വദേശി രാമചന്ദ്രൻ, തിരൂർ സ്വദേശി റൈഹാൻ, കൊപ്പം സ്വദേശി സുലൈമാൻ, ഏലംകുളം സ്വദേശി സൈനുൽ ആബിദ്, പയ്യനാട് സ്വദേശി ജസീല, പള്ളിക്കൽ ബസാർ സ്വദേശി സനൂപ് എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

രാമചന്ദ്രന്റെ പെരിന്തൽമണ്ണയിലെ ലോഡ്ജിലെത്തിച്ചാണ് യുവതിയെ പീഡനത്തിനരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ജാമ്യത്തിന്റെ ആവശ്യത്തിനായി ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ ലോഡ്ജിലെത്തിച്ചതെന്നും പൊലീസ് പറയുന്നു.

Advertisment