/sathyam/media/media_files/2025/08/03/1001143844-2025-08-03-13-00-39.jpg)
മലപ്പുറം: സൗദി കെ.എം.സി.സി മുന്‍ ദേശീയ ട്രഷററും സൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സിയുടെ സ്ഥാപകരില്‍ പ്രമുഖനുമായിരുന്ന എഞ്ചിനീയര്‍ സി ഹാഷിം ഓര്‍മ്മ പുസ്തകം 'യാ ഹബീബി' തിങ്കളാഴ്ച ജന്മനാടായ കണ്ണൂരില്‍ പ്രകാശനം ചെയ്യും.
ചേംബര്‍ ഹാളില്‍ വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പുസ്്തകം പ്രകാശനം ചെയ്യും.
കണ്ണൂര്‍ ചേംബര്‍ ഹാളില്‍ രാവിലെ പതിനൊന്ന് മുതല്‍ ആരംഭിക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.
/filters:format(webp)/sathyam/media/media_files/2025/08/03/img-20250803-wa0103-2025-08-03-13-00-29.jpg)
കണ്ണൂര്‍ എടക്കാട് സ്വദേശിയായ സി ഹാഷിം നാലു പതിറ്റാണ്ടോളം കെഎംസിസിയുടെ നേതൃനിരയില്‍ സെന്‍ട്രല്‍, പ്രാവിശ്യ, ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിച്ചു.
സൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി പുറത്തിറക്കുന്ന പുസ്തകം നാലു പതിറ്റാണ്ട് കാലത്തെ പ്രവാസ ഭൂമികയിലെ സാമൂഹിക സാംസ്‌കാരിക മേഖലയുടെ ചരിത്രം കൂടിയാണ് അനാവരണം ചെയ്യുന്നത്.
1970 കളുടെ അവസാനഘട്ടത്തില്‍ സഊദിയില്‍ ആരംഭിച്ച ഹരിത രാഷ്ട്രീയ സംഘശക്തിയായ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന് കീഴില്‍ അണിചേര്‍ന്നവരാണ് പില്‍ക്കാലത്ത് കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ എന്ന കെഎംസിസിയായി പരിണമിക്കുന്നത്.
പ്രവാസികള്‍ ഒന്നടങ്കം ഏറ്റെടുത്ത ഈ പ്രവാസ കൂട്ടായ്മയുടെ ചരിത്രം, രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ അര്‍പ്പിച്ച സേവനങ്ങള്‍, തുടങ്ങി ഒട്ടനവധി അറിവുകള്‍ ഈ പുസ്തകം വായനക്കാര്‍ക്ക് സമ്മാനിക്കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി സഊദിയിലെയും പുറത്തേയും രാഷട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമ രംഗത്തെ പ്രമുഖര്‍, എഞ്ചിനീയര്‍ സി ഹാഷിമിന്റെ വിവിധ തുറകളിലെ സഹപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന നൂറ്റമ്പതോളം അനുഭവക്കുറിപ്പുകള്‍, അറുന്നൂറോളം പേജുകള്‍, അപൂര്‍വ ചിത്രങ്ങള്‍, മനോഹരമായ നിര്‍മ്മിതി എന്നിവയെല്ലാം കൊണ്ട് സമ്പന്നമാണ് ഓര്‍മ്മ പുസ്തകം.
മലപ്പുറത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സി.സി ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍, പ്രസാധക സമിതി ജനറല്‍ കണ്‍വീനര്‍ ആലിക്കുട്ടി ഒളവട്ടൂര്‍, ചീഫ് എഡിറ്റര്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us