സ്‌കാനറും അക്കൗണ്ട് നമ്പറും മാറ്റി ചാരിറ്റിയുടെ മറവിൽ കോടികളുടെ തട്ടിപ്പ്. സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്

സോഷ്യൽ മീഡിയ വഴി ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നത് കോടികളാണ്.

New Update
images(1707)

മലപ്പുറം: ചാരിറ്റിയുടെ മറവിൽ കോടികൾ തട്ടുന്ന സംഘങ്ങൾ സജീവം. മലയാളി ചാരിറ്റി പ്രവർത്തകർ നടത്തുന്ന വീഡിയോയുടെ സ്കാനറും ബാങ്ക് അക്കൗണ്ട് നമ്പറും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. 

Advertisment

സോഷ്യൽ മീഡിയ വഴി ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നത് കോടികളാണ്. ചികിത്സാ സഹായം അഭ്യർത്ഥിച്ച് മലയാളി ചാരിറ്റി പ്രവർത്തകർ ചെയ്യുന്ന വീഡിയോകളിൽ അക്കൗണ്ട് നമ്പറും സ്കാനറുകളും തീയതിയും മാറ്റം വരുത്തി. സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.

പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് മാറ്റം വരുത്തുന്നത്. ഇതോടെ വീഡിയോ കണ്ട് ആളുകൾ സഹായമായി നൽകുന്ന പണം തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പോകുന്നു. ഇത്തരം സംഘങ്ങൾക്കെതിരെ പരാതി നൽകിയിട്ടും വേണ്ടവിധത്തിലുള്ള നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

Advertisment