പി വി അന്‍വര്‍ 12 കോടി വായ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി. മലപ്പുറം കേരള ഫൈനാൻഷ്യൽ കോർപ്പറേഷനിൽ വിജിലൻസ് പരിശോധന

കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തൽ. 2015ൽ 12 കോടി എടുത്ത വായ്പ ഇപ്പോൾ 22 കോടിയായി. 

New Update
p v anvar

മലപ്പുറം: വായ്പ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന.

Advertisment

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മുന്‍ എംഎല്‍എ പി വി അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.


കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തൽ. 2015ൽ 12 കോടി എടുത്ത വായ്പ ഇപ്പോൾ 22 കോടിയായി. 


തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് മലപ്പുറത്തെ സ്ഥാപനത്തിലെത്തി പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisment