നിലമ്പൂരില്‍ യുവ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

രണ്ടുമാസം മുമ്പ് വിവാഹിതരായ ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സൂചന.

New Update
police jeep 2

മലപ്പുറം: നിലമ്പൂരില്‍ യുവ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂർ മണലോടിയില്‍ കഴിയുന്ന രാജേഷിനെയും ഭാര്യ അമൃതയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

രാജേഷ് വിഷം കഴിച്ചും അമൃത തൂങ്ങിയും മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. രണ്ടുമാസം മുമ്പ് വിവാഹിതരായ ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സൂചന.


കമിതാക്കളായിരുന്ന ഇരുവരും മൂന്ന് മാസം മുന്‍പാണ് വിവാഹിതരായത്. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകനാണ് രാജേഷ്, എരുമമുണ്ട സ്വദേശിയാണ് അമൃത കൃഷ്ണ. 


കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 

Advertisment