New Update
/sathyam/media/media_files/2025/08/17/images-1280-x-960-px87-2025-08-17-00-46-13.jpg)
മലപ്പുറം: പൊന്നാനി ഈഴുവത്തിരുത്തി 8-ാം വാർഡ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. അലങ്കരിച്ചും, മധുരം വിതരണം ചെയ്തും, മുതിർന്നവരെ ആദരിച്ചുമാണ് ആഘോഷം സഘടിപ്പിച്ചത്.
Advertisment
പി.കുമാരൻ മാസ്റ്റർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് മുൻ കാല പൊതു പ്രവർത്തകരായ പി. കുമാരൻ മാസ്റ്റർ, ജെ.പി. വേലായുധൻ, ശരവണ മണിയേട്ടൻ, അയ്യപ്പൻ കുട്ടി എന്ന കുട്ടി മാനേട്ടൻ, കെ.അബ്ദുൾ ബഷീർ (നേഷണൽ ബേക്കറി) എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു.
കെ.എം.റഹീം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ബ്ലോക്ക് കോൺഗ്രസ് ജന: സെക്രട്ടറി കെ.പി. ജമാലുദ്ധീൻ, ജെ.പി. വിനീത്, മുസ്തഫ, റഫീക്ക്, നാസർ ഇല്ലത്തേൽ, ശ്രീന, ഹസീന, ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി