11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച സംഭവം. സമീപത്തെ തോട്ടിലും കോഴിക്കോട്ടെ സ്വകാര്യ കുളത്തിലും കുളിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രദേശത്ത് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

New Update
amibic feaver

മലപ്പുറം: തേഞ്ഞിപ്പാലത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച 11 വയസുകാരി സമീപത്തെ തോട്ടിലും കോഴിക്കോട്ടെ സ്വകാര്യ കുളത്തിലും കുളിച്ചിരുന്നതായി പഞ്ചായത്ത് അംഗം സുലൈമാന്‍.

Advertisment

പ്രദേശത്ത് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.


തോട്ടില്‍ നിന്നുള്ള വെള്ളം പരിശോധനയ്ക്ക് അയച്ചുവെന്നും പഞ്ചായത്തംഗം മീഡിയവണിനോട് പറഞ്ഞു.


മലപ്പുറം ചേളാരി സ്വദേശിയായ 11കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment