മലപ്പുറം പുളിക്കൽ പഞ്ചായത്ത് പരിധിയിൽ ടൺ കണക്കിന് ആശുപത്രി മാലിന്യം തള്ളി. യുവാവ് പൊലീസ് പിടിയിൽ. മാലിന്യം തള്ളിയത് കുടിവെള്ള പദ്ധതിക്ക് സമീപം

മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടികൂടി.

New Update
MALAPPURAM WAIST ISSUE

മലപ്പുറം: മലപ്പുറം പുളിക്കൽ പഞ്ചായത്ത് പരിധിയിൽ ടൺ കണക്കിന് ആശുപത്രി മാലിന്യം തള്ളിയ യുവാവ് അറസ്റ്റിൽ. പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശി ഹസീബുദ്ധീനെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. 

Advertisment

ജലനിധി കുടിവെള്ള പദ്ധതിക്ക് സമീപമായിരുന്നു ഇവർ മാലിന്യം തള്ളിയിരുന്നത്. മറ്റൊരാളിൽ നിന്ന് സബ് കോൺട്രാക്റ്റ് എടുത്ത് മാലിന്യം ആന്തിയൂർക്കുന്നിലെ കോറിയിൽ തള്ളുകയായിരുന്നു. 

മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടികൂടി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ പ്രതി കയേറ്റത്തിന് ശ്രമിച്ചു.

Advertisment