New Update
/sathyam/media/media_files/2025/02/11/YLGA1D0r7nGJDQxMkgTP.jpeg)
മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസില്‍ അച്ഛനും മകനും പ്രതികള്‍. ഊര്‍ങ്ങാട്ടിരി സ്വദേശി സെബാസ്റ്റ്യന്‍, മകന്‍ ഡെന്നിസന്‍ എന്നിവര്‍ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. ഇവരുടെ വീട്ടിലെ ഫ്രിഡ്ജിലും കുക്കറിലുമായി സൂക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ പത്ത് കിലോ ഇറച്ചിയും വനംവകുപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ കോഴിക്കോട് വളയത്തും സമാനമായ സംഭവം നടന്നിരുന്നു.