നിലമ്പൂര്‍: മലപ്പുറത്ത് എക്‌സൈസിന്റെ കഞ്ചാവ് വേട്ട. നിലമ്പൂര്‍ ആമപ്പെട്ടിയില്‍ ബൈക്കില്‍ കടത്തിക്കൊണ്ട് വന്ന 1.4 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി.
അസം സ്വദേശി മഫിദുല്‍ ഇസ്ലാം(32) എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. കാളികാവ് എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ബൈക്കിലെത്തിയ മഫിദുലിനെ സംശയം തോന്നി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ്.പി.കെ യുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ മലപ്പുറം ഐബി ഇന്‍സ്പെക്ടര്‍ ഷിജുമോന്‍.ടി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) അരുണ്‍കുമാര്‍.കെ.എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രവീണ്‍ ഇ, അഖില്‍ ദാസ്.ഇ, അമിത്ത്, അഫ്‌സല്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ നിമിഷ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍പെക്ടര്‍ ഡ്രൈവര്‍ സവാദ് എന്നിവര്‍ പങ്കെടുത്തു.