സമൂഹമാധ്യമം വഴി പെണ്‍കുട്ടികളോട് പ്രണയം നടിച്ച് സ്വര്‍ണം തട്ടിയെടുത്ത  യുവാവ് പിടിയില്‍. മലപ്പുറം സ്വദേശിയാണ് പിടിയിലായത്

സമൂഹമാധ്യമം വഴി പെണ്‍കുട്ടികളോട് പ്രണയം നടിച്ച് സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പുറം കോട്ടക്കലില്‍ ആണ് സംഭവം ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

New Update
nabeer

 മലപ്പുറം: സമൂഹമാധ്യമം വഴി പെണ്‍കുട്ടികളോട് പ്രണയം നടിച്ച് സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പുറം കോട്ടക്കലില്‍ ആണ് സംഭവം ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

സമൂഹമാധ്യമം വഴി പ്രണയം നടിച്ചാണ് ഇയാള്‍ സ്വര്‍ണം കവര്‍ന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് ഇത്തരത്തില്‍ 24 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് നബീര്‍ കവര്‍ന്നത്.



പെണ്‍കുട്ടിയുടെ ജേഷ്ഠന്റെ ഭാര്യയുടെ ആഭരണങ്ങള്‍ കഴിഞ്ഞ ദിവസം കാണാതായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടന്നപ്പോഴാണ് നബീര്‍ പിടിയിലാകുന്നത്. പിന്നാലെ ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.