മലപ്പുറത്ത് മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയില്‍. മഞ്ചേരിയില്‍ 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശിയാണ് പിടിയിലായത്

മലപ്പുറത്ത് മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയില്‍. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധനക്കിടെ മഞ്ചേരിയില്‍ വെച്ച് 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (26) എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. 

New Update
police1

മഞ്ചേരി: മലപ്പുറത്ത് മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയില്‍. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധനക്കിടെ മഞ്ചേരിയില്‍ വെച്ച് 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (26) എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. 

Advertisment

പരിശോധനക്കിടെ സംശയം തോന്നി യുവാവിനെ എക്‌സൈസ് തടയുകയായിരുന്നു. മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും, ഉത്തര മേഖല കമ്മീഷണര്‍  സ്‌ക്വാഡും, മഞ്ചേരി റെയിഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ മയക്കുമരുന്നുമായി കുടുങ്ങിയത്.


മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.ജിനീഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ഷിജു മോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.വിജയന്‍, പ്രദീപ്.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍ ദാസ്.കെ, സച്ചിന്‍ദാസ്.വി, വിനില്‍ കുമാര്‍.എം, ജിഷില്‍ നായര്‍, അക്ഷയ്.സി.ടി, ഷബീര്‍ അലി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ നിമിഷ.എ.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അബ്ദുറഹ്‌മാന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

Advertisment