മലപ്പുറം: മലപ്പുറം കരുവാരകുണ്ടില്‍ കടുവയിറങ്ങി. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. റബ്ബര്‍ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും നടത്തിയ പരിശോധനയിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ഡിഎഫ്ഒ അറിയിച്ചു.