Advertisment

നെടുങ്കയത്ത് വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവം; അന്വേഷണം നടത്താൻ നിർദേശിച്ച് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: നെടുങ്കയത്ത്  രണ്ട് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി.ശിവൻകുട്ടി.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
v sivankutty up.

തിരുവനന്തപുരം: നെടുങ്കയത്ത്  രണ്ട് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി.ശിവൻകുട്ടി.

Advertisment

ഇത് സംബന്ധിച്ച്  വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദ്ദേശം നൽകി.  കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി അറിയിച്ചു.

 മലപ്പുറം കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എം എസ് എം എച്ച് എസ് എസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ പ്രകൃതി പഠനത്തിനു പോയ കുട്ടികളാണ് കരിമ്പുഴയിലെ കയത്തിൽ മുങ്ങിമരിച്ചത്. കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ വിദ്യാർഥിനികളായ ആയിഷ റിദ (13), ഫാത്തിമ മുഹ്സിന (11) എന്നിവരാണ് മരിച്ചത്. 

Advertisment