Advertisment

ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ പ്രതി മയക്കുമരുന്ന് കടത്ത്. യുവാവ് കരിപ്പൂര്‍ ഇറങ്ങിയപ്പോള്‍ കൊച്ചി പൊലീസ് മലപ്പുറത്ത്. യുവാവ് അറസ്റ്റില്‍

കൊച്ചി വിമാനത്താവളം വഴിയുള്ള ലഹരി കടത്തിന്റെ മുഖ്യസൂത്രധാരനെ പൊലീസ് പിടികൂടി. മലപ്പുറം നെടിയിരുപ്പ് സ്വദേശിയായ ആഷിക്കിനെയാണ് അറസ്റ്റ് ചെയ്തത്.

New Update

മലപ്പുറം: കൊച്ചി വിമാനത്താവളം വഴിയുള്ള ലഹരി കടത്തിന്റെ മുഖ്യസൂത്രധാരനെ പൊലീസ് പിടികൂടി. മലപ്പുറം നെടിയിരുപ്പ് സ്വദേശിയായ ആഷിക്കിനെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

 


പശ്ചിമ കൊച്ചിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയ സംഘത്തിലെ പ്രധാന പ്രതിയാണ് ആഷിക്ക്. ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ പ്രതി മയക്കുമരുന്ന് കടത്ത് ആസൂത്രണം ചെയ്തു പലരിലൂടെയും കേരളത്തില്‍ എത്തിക്കുകയായിരുന്നു.


ജനുവരിയില്‍ കൊച്ചിയില്‍ നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെയും മട്ടാഞ്ചേരി ഫോര്‍ട്ട് കൊച്ചി സ്വദേശികളായ അഞ്ച് യുവാക്കളെയും പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് കണ്ടെത്തിയ എംഡിഎംഎയ്ക്ക് മാത്രം വിപണിയില്‍ 44 ലക്ഷത്തിലധികം രൂപ വിലയുണ്ട്. 


കൊച്ചി വിമാനത്താവളത്തിലൂടെയാണ് ലഹരിക്കടതെന്ന് പൊലീസ് മനസ്സിലാക്കി. മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്നാണ് ലഹരി കടത്തിന്റെ ഉറവിടം കണ്ടെത്താനായത്. 


ആഷിക് നാട്ടിലെത്തിയ വിവരം അറിഞ്ഞു മട്ടാഞ്ചേരിയില്‍ നിന്നുള്ള പോലീസ് സംഘം മലപ്പുറത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കേസിലെ പ്രതികളായ ഒന്‍പത് പേരെയും പൊലീസ് അറസ്റ്റുചെയ്തു.

Advertisment