മലപ്പുറം പ്രസ് ക്ലബ്ബിന് കുരുക്കു മുറുകുന്നു; പിന്നാലെ വിജിലൻസ് വകുപ്പിൻ്റെ ഇടപെടൽ പ്രസ് ക്ലബ്ബിനെ പ്രതിസന്ധിയിലാക്കുന്നു; പ്രസ് ക്ലബ് കെട്ടിടം ജപ്തി ചെയ്യാനും ജപ്തി നടപടി വൈകിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്കും വിജിലൻസ് ശുപാർശ

പ്രസ് ക്ലബിനെതിരായ റവന്യൂ റിക്കവറി നടപടിയിൽ അലംഭാവം കാട്ടിയ ഏഴ് വില്ലേജ് ഓഫിസർമാർക്ക് എതിരെയും നടപടിക്ക് നിർദേശമുണ്ട്.

New Update
malappuram press club
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: മലപ്പുറം പ്രസ് ക്ലബിൻ്റെ 25 ലക്ഷം പാട്ടക്കുടിശിക ഈടാക്കാനായില്ലെങ്കിൽ കെട്ടിടം ജപ്തി ചെയ്യാൻ വിജിലൻസ് അഡീഷനൽ ചീഫ് സെക്രട്ടറി റവന്യൂ സെക്രട്ടറിക്കു നിർദേശം നൽകി.

Advertisment

പ്രസ് ക്ലബിനെതിരായ റവന്യൂ റിക്കവറി നടപടിയിൽ അലംഭാവം കാട്ടിയ ഏഴ് വില്ലേജ് ഓഫിസർമാർക്ക് എതിരെയും നടപടിക്ക് നിർദേശമുണ്ട്.


പാട്ടക്കുടിശിക തിരിച്ചടയ്ക്കാൻ നിരവധി അവസരങ്ങൾ നൽകിയിട്ടും പ്രസ് ക്ലബ് ഭാരവാഹികൾ പ്രയോജനപ്പെടുത്താത്തതിനാൽ കെട്ടിടം ജപ്തി ചെയ്യണമെന്നു മലപ്പുറം ജില്ലാ കലക്ടറും ലാൻഡ് റവന്യൂ കമ്മിഷണറും റവന്യൂ സെക്രട്ടറിക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസ് വകുപ്പിൻ്റെ ഇടപെടൽ.


ഇക്കാലയളവിൽ മലപ്പുറത്ത് വില്ലേജ് ഓഫിസർമാരായിരുന്ന കെ.വി. ദിനേശ്, ജി.വിജയൻ, കെ.പി. അൻസുബാബു, ആർ. കെ. വിനിൽ, രാമചന്ദ്രൻ വെട്ടുക്കാടൻ, കെ. രവീന്ദ്രൻ, പി.പി ബാബു എന്നിവർക്കു ഷോകോസ് നോട്ടീസ് നൽകാനും മറുപടി തൃപ്തികരമല്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കാനുമാണ് വിജിലൻസ് നിർദേശം.

മലപ്പുറം പ്രസ് ക്ലബിലും വില്ലേജ് ഓഫിസിലും മിന്നൽ പരിശോധന നടത്തിയ വിജിലൻസ് സംഘത്തിൻ്റെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് വിജിലൻസ് വകുപ്പിൻ്റെ നിർദേശം.

Advertisment