മലപ്പുറം: മലപ്പുറത്ത് വയോധികന് പുലിയുടെ ആക്രമണത്തില്‍ പരുക്ക്. മമ്പാട് ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.
മമ്പാട് നടുവക്കാട് പൂക്കോടന്‍ മുഹമ്മദലിയെയാണ് പുലി മാന്തിപ്പരിക്കേല്‍പ്പിച്ചത്. കാലിലും തുടയിലും പുലി മാന്തിയ പാടുകളുണ്ട്.
അതേസമയം വയനാട് വെള്ളമുണ്ടയില്‍ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്നു. മംഗലശ്ശേരി പുല്ലംകന്നപ്പള്ളില്‍ പിടി ബെന്നിയുടെ പശുവിനെയാണ് വന്യജീവി ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തൊഴുത്തില്‍ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് കൊന്നത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ് ഇന്ന് പശുക്കിടാവിനെ കണ്ടെത്തിയത്.