മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ മാരകായുധങ്ങളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. മരം മുറിക്കുന്ന വാളും യന്ത്രവും കൊണ്ടുവന്ന് പ്രവര്‍ത്തിപ്പിച്ചായിരുന്നു പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം 'കളറാക്കി'യത്.

കൊട്ടിക്കലാശം കളറാക്കുന്നതിന്റെ ഭാഗമായി ശബ്ദം ഉണ്ടാക്കാനാണ് യന്ത്രം കൊണ്ടുവന്നതെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്.

New Update
udf

മലപ്പുറം: മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ മാരകായുധങ്ങളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. 

Advertisment

മരം മുറിക്കുന്ന വാളും യന്ത്രവും കൊണ്ടുവന്ന് പ്രവര്‍ത്തിപ്പിച്ചായിരുന്നു പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം 'കളറാക്കി'യത്. 

കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇടയിലൂടെയായിരുന്നു യന്ത്രവും വാളും പ്രവര്‍ത്തിപ്പിച്ച് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. 

തീര്‍ത്തും അപക്വമായ പെരുമാറ്റമാണ് യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്നാണ് ആരോപണം. 

കൊട്ടിക്കലാശത്തിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ എത്തുകയും ചെയ്തിരുന്നു. 

ഭാഗ്യം കൊണ്ടാണ് ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 

കൊട്ടിക്കലാശം കളറാക്കുന്നതിന്റെ ഭാഗമായി ശബ്ദം ഉണ്ടാക്കാനാണ് യന്ത്രം കൊണ്ടുവന്നതെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്.

മരം മുറിക്കുമ്പോള്‍ വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന വാളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ യുവാക്കളുടെ പ്രവൃത്തി തടയാതെ ആവേശമാക്കുന്നത് വീഡിയോയില്‍ കാണാം.

Advertisment