മലപ്പുറം: ഭര്‍തൃവീട്ടില്‍ നവവധുവിന് ക്രൂരപീഡനമെന്ന് പരാതി. മലപ്പുറം വേങ്ങരയിലാണ് സംഭവം. വേങ്ങര സ്വദേശി മുഹമ്മദ് ഫായിസിനെതിരെയാണ് ഭാര്യ പരാതി നല്‍കിയത്.
വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നാണ് ആരോപണം. മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ചും മര്‍ദ്ദിച്ചു. അടിവയറ്റിലും മര്‍ദ്ദനമേറ്റു. ആക്രമണത്തില്‍ കേള്‍വി തകരാറിലായെന്നും പരാതിയില്‍ പറയുന്നു.
മെയ് രണ്ടിനായിരുന്നു വിവാഹം. മെയ് 22ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സുഹൃത്തുക്കളുടെ പേര് പറഞ്ഞും ഭര്‍ത്താവ് യുവതിയെ ഉപദ്രവിച്ചെന്നാണ് ആരോപണം. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് യുവതിയുടെ വീട്ടുകാര്‍ പറയുന്നു. പ്രതി വിദേശത്തേക്ക് കടന്നെന്നും ഇവര്‍ പറഞ്ഞു.