ഇടവേള ബാബു, സുധീഷ് എന്നിവര്‍ക്കെതിരായ പരാതി; ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും മൊഴിയെടുക്കും

author-image
മൂവി ഡസ്ക്
Updated On
New Update
image-new

ഇടവേള ബാബു, സുധീഷ് എന്നിവര്‍ക്കെതിരായ പരാതിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. താരങ്ങള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നായിരുന്നു പരാതി. എആര്‍ ക്യാമ്പില്‍ വച്ചായിരിക്കും മൊഴിയെടുപ്പ്. നിരവധി സനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വേഷമിട്ടയാളാണിവര്‍.

Advertisment

അമ്മയില്‍ അംഗത്വം നല്‍കാം, പകരം അഡജസ്റ്റ് ചെയ്യണമെന്നുള്ള കാര്യങ്ങള്‍ ഇടവേള ബാബു തന്നോട് പറഞ്ഞു എന്നായിരുന്നു യുവതിയുടെ പരാതി. സുധീഷും ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും ആരോപിച്ചു. ഇതിനു പിന്നാലെ ആരോപണം നിഷേധിച്ചുകൊണ്ട് പരാതിക്കാരും രംഗത്തെത്തി.

അതേസമയം, ലൈംഗിക പീഡന പരാതിയില്‍ രാജി ആവശ്യം ശക്തമായിരിക്കേ മുകേഷ് എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിനമാണ്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകും. രാജി സമ്മര്‍ദ്ദം ശക്തമായിരിക്കേ മുകേഷ് പോലീസ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. മുകേഷ് എത്തുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ജിയോ പോള്‍ പ്രതികരിച്ചു.

Advertisment