/sathyam/media/media_files/2026/01/10/untitled-2026-01-10-12-42-24.jpg)
ബംഗളൂരു: 'മലയാള ഭാഷാ ബില്‍ 2025' നടപ്പാക്കരുതെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.
ബില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിയമനിര്‍മ്മാണം പിന്‍വലിക്കണമെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഭാഷാ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്ന നടപടി ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും കേരളത്തിലെ കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ബില്ലില്‍ നിന്ന് പിന്മാറണമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
കര്‍ണാടക അതിര്‍ത്തി പ്രദേശ വികസന അതോറിറ്റി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് ബില്ലില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചു.
സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം ഒന്നാം ഭാഷയായി ബില്‍ നിര്‍ബന്ധമാക്കുമ്പോള്‍, കന്നഡ സംസാരിക്കുന്നവര്‍ ധാരാളമുള്ള കാസര്‍കോട് കന്നഡ മീഡിയം സ്‌കൂളുകളെ ഇത് ബാധിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us