/sathyam/media/media_files/2025/11/21/anto-augustine-vinu-v-john-sreekandan-nair-2025-11-21-20-04-36.jpg)
കൊച്ചി: മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ആധിപത്യം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. തദ്ദേശ തിരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ ദിവസത്തെ റേറ്റിങ്ങ് ഉൾപ്പെട്ട കഴിഞ്ഞ വാരത്തിലെ പോയിൻറ് നേട്ടം നിലനിർത്താനായില്ലെങ്കിലും നൂറിലേറെ പോയിൻറ് നേടി ഒന്നാം സ്ഥാനം ഭദ്രമായി നിലനിർത്താൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു.
ഇന്ന് ടെലിവിഷൻ ചാനലുകളുടെ റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ പുറത്തുവിട്ട റേറ്റിങ്ങ് കണക്കിലെ കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 112 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്.
/filters:format(webp)/sathyam/media/media_files/2025/08/14/asianet-news-team-2025-08-14-16-28-32.jpg)
മുൻ ആഴ്ചയിലേക്കാൾ 30 പോയിൻറ് കുറഞ്ഞെങ്കിലും അത് വോട്ടെണ്ണൽ ആഴ്ചയിലേതായത് കൊണ്ട് നഷ്ടമായി കരുതാനാവില്ല. വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും 112 പോയിൻറ് നേടാനായത് ഏഷ്യാനെറ്റിൻെറ പ്രേക്ഷക പ്രീതിയുടെ തെളിവാണ്. വോട്ടെണ്ണൽ നടന്ന ആഴ്ചയിലെ റേറ്റിങ്ങിൽ 142 പോയിൻറായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൻെറ സമ്പാദ്യം.
വാർത്ത ചാനലുകളുടെ റേറ്റിംഗിൽ രണ്ടാം സ്ഥാനത്ത് റിപോർട്ടർ ടിവി തന്നെയാണ്. വോട്ടെണ്ണൽ വാരത്തേതിൽ നിന്ന് പോയിൻറ് കുത്തനെ ഇടിഞ്ഞെങ്കിലും രണ്ടാം സ്ഥാനത്തിന് ഇടിവ് തട്ടിയിട്ടില്ല.
91 പോയിൻറ് നേടിയാണ് റിപ്പോർട്ടർ ടിവി രണ്ടാം സ്ഥാനം നിലനിർത്തിയത്. മുന്നാഴ്ചയിൽ 117 പോയിൻറ് ആയിരുന്നു റിപ്പോർട്ടറിന് ലഭിച്ചത്. 26 പോയിന്റിന്റെ നഷ്ടം സംഭവിച്ചെങ്കിലും വലിയ പരിക്കില്ലാതെ നിലനിൽക്കാൻ കഴിഞ്ഞിട്ടുണ്ട്.
അവതാരകരും ചാനൽ മാനേജ്മെൻറും ദിവസവും വിവാദം ഉണ്ടാക്കുന്നുണ്ടെങ്കിലും അതൊന്നും ചാനലിലേക്കുള്ള പ്രേക്ഷകരുടെ വരവിന് തടസ്സമായിട്ടില്ല എന്നാണ് റിപ്പോർട്ടറിന്റെ റേറ്റിംഗ് കണക്കുകൾ വ്യക്തമാക്കി തരുന്നത്. ദിനംപ്രതി ഉണ്ടാകുന്ന വിവാദങ്ങൾ ഒരുതരത്തിൽ റിപ്പോർട്ടറിന് സഹായകമാകുന്നുണ്ട് എന്നുവേണം കരുതാൻ.
റിപ്പോർട്ടറിന്റെ മുൻ സാരഥി അനിൽ അയിരൂരിന്റെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന പുതിയ ചാനലിലേക്ക് ജീവനക്കാരുടെ ഒഴുക്കുണ്ടായാൽ അത് സാരമായി ബാധിച്ചേക്കും. ചാനൽ റേറ്റിംഗിന്റെ പ്രധാന ഘടകമായ സുജയ പാർവതിയും റിപ്പോർട്ടർ വിട്ടേക്കും എന്നാണ് സൂചന. സുജയാ പാർവതി ചാനൽ വിട്ടാൽ റിപ്പോർട്ടറിന്റെ റേറ്റിംഗ് ഇടിയുമോ എന്ന് മാനേജ്മെന്റിന് ആശങ്കയുണ്ട്.
/filters:format(webp)/sathyam/media/media_files/eVt9UtHV1B0NaHftxXLO.jpg)
വോട്ടെണ്ണൽ വാരത്തിലും വലിയ കുതിപ്പ് ഉണ്ടാക്കാൻ കഴിയാതെ പോയ ട്വൻ്റിഫോർ ന്യൂസ് ചാനൽ ഈ ആഴ്ചയും മൂന്നാം സ്ഥാനത്ത് തന്നെ. 60 പോയിന്റാണ് ആർ. ശ്രീകണ്ഠൻ നായരുടെ ട്വൻ്റി ഫോറിൻ്റെ നേട്ടം. മുൻ ആഴ്ചയിലേക്കാൾ 14 പോയിൻ്റിൻ്റെ നഷ്ടമാണ് റിപോർട്ടറിന് സംഭവിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പ്രചരണ സമയത്ത് അടക്കം രാഷ്ട്രീയ വാർത്തകൾക്ക് കാര്യമായ പ്രാധാന്യം നൽകാതിരുന്നതാണ് ട്വൻ്റി ഫോറിന് പോളിങ് നടന്ന വാരത്തിലും വോട്ടെണ്ണൽ നടന്ന വാരത്തിലും പ്രേക്ഷകപ്രീതി നേടാൻ കഴിയാതിരുന്നത്. റിപ്പോർട്ടറിന്റെ കുതിപ്പ് നടക്കുന്നതിന് മുമ്പ് വരെ രണ്ടാം സ്ഥാനത്തായിരുന്ന ട്വൻ്റി ഫോർ ന്യൂസ് ഇപ്പോൾ ഏതാണ്ട് ഒരു കൊല്ലമായി മൂന്നാം സ്ഥാനത്ത് തന്നെയാണ്.
/filters:format(webp)/sathyam/media/media_files/2HuQxCecoTg1ob9i9No4.jpg)
മലയാളം വാർത്താ ചാനൽ റേറ്റിംഗിലെ നാലും അഞ്ചും സ്ഥാനക്കാർക്ക് ഈയാഴ്ചയിലും മാറ്റമില്ല, 46 പോയിന്റുമായി മനോരമ ന്യൂസ് തന്നെയാണ് നാലാം സ്ഥാനത്ത്. 10 പോയിൻറ് പിന്നിൽ 36 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാമതും ഉണ്ട്.
ആറാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ് റേറ്റിംഗ് ചാർട്ടിലെ കൗതുകമാർത്തുന്ന കാര്യം. ആറാം സ്ഥാനത്തിനായി ന്യൂസ് മലയാളം ചാനലും ജനം ടിവിയും തമ്മിലാണ് പോരാട്ടം. 24 പോയിന്റുമായി ന്യൂസ് മലയാളവും ജനം ടിവിയും ഈയാഴ്ച ആറാം സ്ഥാനം പങ്കിട്ടിരിക്കുകയാണ്.
യൂണിവേഴ്സൽ വിഭാഗത്തിൽ ഇരു ചാനലുകൾക്കും ഒരേ പോയിൻറ് നില ആണെങ്കിലും മറ്റു ചില വിഭാഗങ്ങളിൽ ന്യൂസ് മലയാളത്തിന് നേരിയ മുൻതൂക്കം ഉണ്ട്. വോട്ടെണ്ണൽ നടന്ന വാരത്തിൽ ന്യൂസ് മലയാളത്തെ മറികടന്ന് ജനം ടിവി ആറാം സ്ഥാനത്ത് എത്തിയിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/02/e-sanish-tm-harshan-2026-01-02-18-43-43.jpg)
ചാനലിന്റെ തലപ്പത്തെ പ്രധാനികളും അവതാരകരുമായ ഇ. സനീഷ്, ടി.എം ഹർഷൻ എന്നിവരുടെ തീർത്തും പക്ഷപാതപരമായ സമീപനമാണ് ന്യൂസ് മലയാളത്തെ പ്രേക്ഷകരിൽ നിന്ന് അകറ്റിയത്. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നത് പോലെയാണ് സനീഷിന്റെയും ഹർഷന്റെയും വാർത്ത അവതരണം. ചാനലിലെ പ്രധാന അവതാരകയായിരുന്ന ലക്ഷ്മി പത്മ വിട്ടുപോയതും റേറ്റിംഗിന് ബാധിച്ചോ എന്ന് സംശയിക്കുന്നുണ്ട്.
19 പോയിന്റുമായി കൈരളി ന്യൂസ് ആണ് റേറ്റിംഗിൽ ഏഴാം സ്ഥാനത്ത്. 16 പോയിന്റുമായി ന്യൂസ് 18 കേരളം ഏറ്റവും അവസാന സ്ഥാനത്തും നിൽപ്പുണ്ട്. മീഡിയ വൺ ചാനൽ ബാർക്ക റേറ്റിംഗ് മായി ബന്ധം വിച്ഛേദിച്ചിരിക്കുന്നതിനാൽ അവരുടെ റേറ്റിംഗ് കണക്കുകൾ ഇപ്പോൾ പുറത്തു വരുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us