/sathyam/media/media_files/2025/11/21/anto-augustine-vinu-v-john-sreekandan-nair-2025-11-21-20-04-36.jpg)
കൊച്ചി: പുതിയ ആഴ്ചയില്‍ പുറത്തുവന്ന ബാര്‍ക്ക് റേറ്റിംങ്ങിലും വാര്‍ത്താ ചാനല്‍ മല്‍സരത്തില്‍ ആധിപത്യം നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. ആഴ്ചകള്‍ക്ക് ശേഷമാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ ചുവട് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് എങ്കിലും 100 പോയിന്‍റിലെത്തുന്നത്.
45 -ാമത് ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംങ്ങിലാണ് ഏഷ്യാനെറ്റ് 100 പോയിന്‍റിലെത്തിയത്. കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 6 പോയിന്‍റ് വര്‍ധനവാണിത്.
/filters:format(webp)/sathyam/media/media_files/2025/08/14/reporter-channel-2-2025-08-14-16-47-34.jpg)
അതേസമയം വിവാദങ്ങള്‍ക്കും വിഴുപ്പലക്കലുകള്‍ക്കുമിടയിലും ചാനല്‍ മല്‍സരത്തില്‍ രണ്ടാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍. കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ നില മെച്ചപ്പെടുത്തി 78 പോയിന്‍റുകളുമായാണ് റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്.
ആര്‍ ശ്രീകണ്ഠന്‍ നായരുടെ വായ്ത്താളം പണ്ടേ പോലെ ഫലിക്കുന്നില്ലെന്നതിന് തെളിവാണ് അദ്ദേഹം നേതൃത്വം നല്‍കുന്ന 24 ന്യൂസിന്‍റെ അവസ്ഥ. മൂന്നാം സ്ഥാനത്താണെങ്കിലും 55 പോയിന്‍റുകള്‍ മാത്രമാണ് 24 ന്യൂസിനുള്ളത്.
/filters:format(webp)/sathyam/media/media_files/2025/03/15/5dPCnDXQFmIEhgJm9zsh.jpg)
റിപ്പോര്‍ട്ടര്‍ മേധാവി ആന്‍റോ അഗസ്റ്റിനുവേണ്ടിയുള്ള പിആര്‍ വര്‍ക്കും അദ്ദേഹത്തിനെതിരെയുള്ള സൈബര്‍ ബുള്ളിയിംഗും അരങ്ങ് തകര്‍ത്തിട്ടും പ്രേഷകരെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നുവെന്നതിന്‍റെ തെളിവാണ് റിപ്പോര്‍ട്ടറിന്‍റെ രണ്ടാം സ്ഥാനം.
നാലും അഞ്ചും സ്ഥാനങ്ങളിലേയ്ക്ക് സ്ഥിരതയില്ലാതെ മാറിക്കൊണ്ടിരിക്കുന്ന മനോരമ ന്യൂസ് ഇത്തവണ 41 പോയിന്‍റുമായി നാലാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. പക്ഷേ അപ്പോഴേയ്ക്കും മാതൃഭൂമി ന്യൂസ് 9 പോയിന്‍റ് പിന്നിലായി 32 പോയിന്‍റുകളുമായി അഞ്ചാം സ്ഥാനത്തേയ്ക്കും പോയി. മാതൃഭൂമിയ്ക്ക് തൊട്ടുപിന്നിലായി ഒരു പോയിന്‍റ് നഷ്ടത്തില്‍ 31 പോയിന്‍റുകളുമായി പുതിയ ചാനലായ ന്യൂസ് മലയാളവുമുണ്ട്.
/filters:format(webp)/sathyam/media/media_files/2025/03/27/7JtvRcYkgdmj1qgchNfq.jpg)
ജനം ടിവി - 26, കൈരളി ടിവി - 17, ന്യൂസ് 18 - 12 എന്നിങ്ങനെയാണ് മറ്റ് ചാനലുകളുടെ സ്ഥിതി. ഏതാനും ആഴ്ചകളായി വന്‍ പ്രേഷക നഷ്ടമായിരുന്നു മലയാളം വാര്‍ത്താ ചാനലുകള്‍ക്ക് നേരിട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ കുറെയെങ്കിലും പ്രേഷകരെ മടക്കിക്കൊണ്ടുവരാന്‍ ചാനലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
അപ്പോഴും 100 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിനേക്കാള്‍ 22 പോയിന്‍റ് കുറവിലാണ് റിപ്പോര്‍ട്ടറിന്‍റെ രണ്ടാം സ്ഥാനം. 45 പോയിന്‍റ് വ്യത്യാസത്തിലാണ് 24 ന്യൂസിന്‍റെ മൂന്നാം സ്ഥാനം. മനോരമയ്ക്കും മാതൃഭൂമിയ്ക്കും ഉള്‍പ്പെടെ ഏഷ്യാനെറ്റിനെ അപേക്ഷിച്ച് 40 -ഉം 30 -ഉം ശതമാനം പ്രേഷകരാണ് ഉള്ളതെന്നാണ് യാഥാര്‍ഥ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us