വോട്ടെടുപ്പ്, ദിലീപ് കേസിലെ വിധി എന്നിവ വാര്‍ത്തയായ ആഴ്ചയിലെ റേറ്റിംങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ്. 9 പോയിന്‍റ് വ്യത്യാസത്തില്‍ രണ്ടാമതായി റിപ്പോര്‍ട്ടര്‍. ബാര്‍ക്കിനും റിപ്പോര്‍ട്ടറിനുമെതിരെ ആരോപണം ഉന്നയിച്ചു കുടുങ്ങിയ ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസും റിപ്പോര്‍ട്ടറും തമ്മിലെ വ്യത്യാസം 42 പോയിന്റ്. നില മെച്ചപ്പെടുത്തി മനോരമ. കൈരളിക്കും നേട്ടം

ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന ഏഷ്യാനെറ്റും റിപ്പോര്‍ട്ടറും വ്യത്യാസം 9 പോയിന്‍റാണെങ്കില്‍ റിപ്പോര്‍ട്ടറിനെതിരെ ബാര്‍ക്കില്‍ തിരിമറി ആരോപിച്ച 24 ന്യൂസും റിപ്പോര്‍ട്ടറും തമ്മിലുള്ള അന്തരം 42 പോയിന്‍റുകളാണെന്നതാണ് കൗതുകകരം.

New Update
anto augustine vinu v john sreekandan nair
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: വോട്ടെടുപ്പും നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയും വാര്‍ത്തയായ വാരത്തില്‍ വാര്‍ത്താ ചാനലുകളുടെ റേറ്റിംങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്.

Advertisment

തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് ആഴ്ചകളിലും ഒന്നാം സ്ഥാനത്തായിരുന്ന റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്നും 98 നെതിരെ 107 പോയിന്‍റുകള്‍ക്കാണ് ഏഷ്യാനെറ്റ് വീണ്ടും ഒന്നാം സ്ഥാനം വീണ്ടെടുത്തത്. 9 പോയിന്‍റുകളുടെ 'ഭൂരിപക്ഷമാണ് ' ഏഷ്യാനെറ്റിനുള്ളത്.

asianet news team


വോട്ടെടുപ്പ് ദിവസങ്ങളില്‍ വിശ്വാസ്യത തങ്ങള്‍ക്കാണെന്ന് ഏഷ്യാനെറ്റ് വീണ്ടും തെളിയിക്കുകയാണ്. അതേസമയം, ബാര്‍ക്ക് റേറ്റിംങ്ങിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും റേറ്റിംങ്ങ് മുന്നേറ്റത്തില്‍ റിപ്പോര്‍ട്ടറിനെതിരെ ആരോപണം ഉയരുകയും ചെയ്തിട്ടും ചാനലിനെ രണ്ടാം സ്ഥാനത്തു നിന്നും പിന്തള്ളാനോ പോയിന്‍റ് നിലയില്‍ ഇടിവ് കൊണ്ടുവരാനോ മറ്റ് ചാനലുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.


ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന ഏഷ്യാനെറ്റും റിപ്പോര്‍ട്ടറും വ്യത്യാസം 9 പോയിന്‍റാണെങ്കില്‍ (കഴിഞ്ഞ ആഴ്യചയില്‍ ഇത് 1 പോയിന്‍റിലും കുറവായിരുന്നു) റിപ്പോര്‍ട്ടറിനെതിരെ ബാര്‍ക്കില്‍ തിരിമറി ആരോപിച്ച 24 ന്യൂസും റിപ്പോര്‍ട്ടറും തമ്മിലുള്ള അന്തരം 42 പോയിന്‍റുകളാണെന്നതാണ് കൗതുകകരം.

reporter channel-2

പലവിധ നമ്പരുകള്‍ തുടര്‍ച്ചയായി പരീക്ഷിച്ചു നോക്കിയിട്ടും  ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസിന് ഇത്തവണയും 56 പോയിന്‍റുകള്‍ കരസ്ഥമാക്കാനേ കഴിഞ്ഞുള്ളു. കാലങ്ങളായി 24 ന്യൂസിനെ റേറ്റിംങ്ങ് നില ഏതാണ്ട് 50 - 58 നിലവാരത്തില്‍ തുടരുകയുമാണ്.

മാത്രമല്ല, റിപ്പോര്‍ട്ടറിനെതിരെ റേറ്റിംങ്ങില്‍ തിരിമറി നടത്തിയെന്ന ആരോപണം ഉന്നയിച്ചതിന് റിപ്പോര്‍ട്ടര്‍ മാനേജ്മെന്‍റ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതും കഴിഞ്ഞ വാരത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

sreekhandan nair 24 news


അതിനിടെ, റേറ്റിംങ്ങില്‍ കഴിഞ്ഞ ആഴ്ച അല്പമെങ്കിലും നേട്ടമുണ്ടാക്കിയ ചാനല്‍ മനോരമ ന്യൂസാണ്. കഴിഞ്ഞ വാരത്തില്‍ 43.55 പോയിന്‍റായിരുന്ന മനോരമ ഈ ആഴ്ച 48 പോയിന്‍റുകളുമായി നാലാം സ്ഥാനത്തുണ്ട്. മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള അന്തരം 8 പോയിന്‍റായി കുറയുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ഈ അന്തരം 11.71 പോയിന്‍റായിരുന്നു. പല പ്രാവശ്യം മാതൃഭൂമിയ്ക്ക് പിന്നിലായി അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട ചാനലാണ് മനോരമ.


മാതൃഭൂമിയും കഴിഞ്ഞ ആഴ്ചയെ  (32.71) അപേക്ഷിച്ച് 36 പോയിന്‍റുകളുമായി നേരിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. അതേസമയം, വോട്ടെടുപ്പ് ആഴ്ചയില്‍ കാര്യമായ ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ അടുത്ത കാലത്തായി തുടര്‍ച്ചയായി ആറാം സ്ഥാനത്ത് തുടരുന്ന ന്യൂസ് മലയാളം ചാനലിന് കഴിഞ്ഞിട്ടില്ല. 25 പോയിന്‍റുകളാണ് ഇപ്രാവശ്യം അവരുടെ വിഹിതം.

news malayalam channel

പാര്‍ട്ടി ചാനലുകളായ കൈരളിയ്ക്കും ജനം ടിവിയ്ക്കും തെരഞ്ഞെടുപ്പ് ആഴ്ചയില്‍ കാര്യമായ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, കഴിഞ്ഞ വാരം 8 -ാം സ്ഥാനത്തായിരുന്ന കൈരളി 1 പോയിന്‍റ് വ്യത്യാസത്തില്‍ ഇത്തവണ ഏഴാം സ്ഥാനത്തുണ്ട്. ജനം ടിവിയ്ക്ക് 21 പോയിന്‍റും കൈരളിയ്ക്ക് 22 പോയിന്‍റുമാണുള്ളത്.

Advertisment