New Update
/sathyam/media/media_files/2026/02/25/mebin-2026-02-25-22-06-58.jpg)
കൊച്ചി: നാട്ടിൽ അവധിക്ക് വന്ന ശേഷം തിരികെ സ്ലൊവീനിയയിലെ ജോലി സ്ഥലത്തേക്ക് മടങ്ങുനതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് മരിച്ചു. പറവൂർ പുത്തൻവേലിക്കര തുരത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി(24)യാണ് വിമാനത്തിൽ വച്ച് ഹൃദയാഘാതമുണ്ടായി മരിച്ചത്.
Advertisment
കൊച്ചിയിൽ നിന്ന് ഒമാൻ വഴി സ്ലൊവീനിയയിലേക്കുള്ള യാത്രക്കിടയായിരുന്നു അന്ത്യം. ഒമാൻ എയർപോർട്ടിൽ നിന്നും വാമാനം പറന്ന് ഉയർന്നപ്പോഴാണ് മെബിന് അസ്വസ്ത്ഥ അനുഭവപ്പെട്ടത്.
അടിയന്തരമായി വിമാനം നിലത്തിറക്കി വേ​ഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടോമി വിൻസന്റിന്റെയും, മേരി നിമ്മിയുടെയും മകനാണ് മെബിൻ. സഹോദരി മേരി മീനു.
മൃതദേഹം നെടുംമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചു. തുരത്തൂർ സെയ്ന്റ് തോമസ് സീനായൗണ്ട് പള്ളി സെമിത്തേരി സംസ്കാരം നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us