/sathyam/media/media_files/2025/09/26/drowning-death-2025-09-26-09-32-21.jpg)
കൊല്ലം: തട്ടാമല സ്വദേശിയായ യുവശാസ്ത്രജ്ഞൻ ജ്യോതിഷ് (28) സ്പെയിനിൽ കടലിൽ മുങ്ങി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
തട്ടാമല ഒരുമ നഗർ 137 വലിയഴികത്തു വീട്ടിൽ സുധാകരൻ-ബിന്ദു ദമ്പതികളുടെ മകനാണ് മരിച്ച ജ്യോതിഷ്.
ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് സംഭവം ഉണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം.
നവംബർ രണ്ടാം തീയതി മാതാപിതാക്കളുമായി സംസാരിച്ച ശേഷം ജ്യോതിഷിനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതോടെ ജർമ്മനിയിലുള്ള ഒരു ബന്ധുവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി.
ഈ അന്വേഷണത്തിലാണ് ജ്യോതിഷ് സ്പെയിനിലെ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന ലാൻസറോട്ട് ലാസ് പാമാസ് ദ്വീപിലെ കടലിൽ മുങ്ങി മരിച്ചതായി സ്ഥിരീകരണം ലഭിച്ചത്.
അപകടസമയത്ത് ജ്യോതിഷിനൊപ്പം ഒരു ജർമ്മനിക്കാരനും ഒരു റുമാനിയക്കാരനും ഉണ്ടായിരുന്നു. ഇതിൽ ജ്യോതിഷിനൊപ്പം റുമാനിയക്കാരനെയും കാണാതാവുകയും, അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജർമ്മനിക്കാരൻ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us