കോട്ടയം: വിഷുവും ഈസ്റ്ററും അടുത്തടുത്ത്.. നാട്ടിലേക്ക് എത്താനുളള്ള ഒരുക്കത്തില്‍ മറുനാട്ടിലെ മലയാളികള്‍. വിഷുവിനും ഈസ്റ്ററിനുമായി നാട്ടിലെത്താനുള്ള ടിക്കറ്റ് ഒപ്പിക്കാനുള്ള ഓട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ട്രെയിനും ബസിനുമെല്ലാം ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ട്.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നു നാട്ടിലേക്ക് എത്താന്‍ സ്‌പെഷല്‍ ട്രെയിന്‍ ഇല്ലാത്താതാണ് നാട്ടില്‍ എത്താന്‍ ആഗ്രഹിക്കുന്നവരെ വലയ്ക്കുന്നത്. അവസാന നിമിഷം റെയില്‍വേ സ്‌പെഷല്‍ സര്‍വീസ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് യാത്രക്കാര്‍ക്കുള്ളത്. പക്ഷേ, ഉറപ്പില്ലാത്തതിനാല്‍ അന്തര്‍സംസ്ഥാന ബസുകളെ ആശ്രയിക്കാന്‍ മാത്രമേ നിര്‍വാഹമുള്ളൂ.
അന്തര്‍സംസ്ഥാന ബസുകളിലും ബുക്കിങ്ങ് ഏറെക്കുറേ പൂര്‍ത്തിയായി കഴിഞ്ഞു. ആവശ്യത്തിനു ട്രെയിനുകളില്ലാത്തതും ഉള്ളവയില്‍ ടിക്കറ്റുകള്‍ നേരത്തെ വിറ്റു തീര്‍ന്നതും കാല്‍കുത്താന്‍ പോലും ഇടയില്ലാത്ത ജനറല്‍ കംപാര്‍ട്‌മെന്റുകളും യാത്രകള്‍ കഷ്ടത്തിലാക്കുന്നു.
/sathyam/media/media_files/2025/03/12/jPDLVgE9PCjJwERoscPz.jpg)
ഇതോടെ സ്‌പെഷല്‍ സര്‍വീസ് പ്രഖ്യാപിക്കാന്‍ വൈകരുതെന്ന ആവശ്യമാണ് നാട്ടില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ പങ്കുവെക്കുന്നത്. വേനലവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയില്‍വേ മംഗലാപുരം - തിരുവനന്തപുരം റൂട്ടില്‍ വാരാന്ത്യ സ്‌പെഷല്‍ ട്രെയിന് പ്രഖ്യാപിച്ചിരിന്നു.
വിഷു, ഈസ്റ്റര്‍ യാത്രകള്‍ക്ക് നാട്ടിലെത്താനും ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങാനും ആഗ്രഹിക്കുന്നവര്‍ക്കു പറ്റിയ ട്രെയിന്‍ സര്‍വീസാണിത്. 12 സ്ലീപ്പര്‍ ക്ലാസ് ഉള്‍പ്പെടെയുള്ള കോച്ചുകളാണ് ഉള്ളത്.
ശനിയാഴ്ചകളില്‍ മംഗലാപുരത്തു നിന്ന് വൈകിട്ട് പുറപ്പെട്ട് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുകയും തിരികെ തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ മംഗലാപുരത്ത് എത്തുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം.
/sathyam/media/media_files/2024/12/08/2Zf2nJgsBJfGWdyrstjp.webp)
ഓരോ ദിശയിലേക്കും നാല് സര്‍വീസ് ഉള്‍പ്പെടെ ആകെ 8 ട്രിപ്പുകളാണ് ഈ വാരാന്ത്യ സ്‌പെഷല്‍ ട്രെയിനിനുള്ളത്.
1 എസി ത്രീ ടയര്‍ കോച്ച്, 12 സ്ലീപ്പര്‍ ക്ലാസ് കോച്ച്,4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, 2 സെക്കന്‍ഡ് ക്ലാസ് കോച്ച് എന്നിവയാണ് ഈ ട്രെയിനിനുള്ളത്. മാവേലിക്കും മലബാര്‍ എക്‌സ്പ്രസിനും ഏപ്രില്‍ മാസം അധിക കോച്ച് റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്.