തിരുവന്തപുരത്തു നിന്നുള്ള വിമാനസര്‍വീസുകള്‍ വര്‍ധിപ്പിച്ച് മലേഷ്യ എയര്‍ലൈന്‍സ്

New Update
Malaysia Airlines

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ രാജ്യാന്തര ഹബ് എന്ന നിലയിലുള്ള കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അടിവരയിട്ടുകൊണ്ട്, മലേഷ്യ എയര്‍ലൈന്‍സ് തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ജൂണ്‍ 6 മുതല്‍ തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ നാല് എന്നതില്‍നിന്ന് അഞ്ചാക്കി ഉയര്‍ത്തി. കൊച്ചിയില്‍ നിന്നുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ക്ക് അനുസൃതമായിട്ടാണ് ഈ വര്‍ധന. ഇതോടെ കേരളത്തില്‍നിന്നു മലേഷ്യ എയര്‍ലൈന്‍സ് ആഴ്ച തോറും നടത്തുന്ന സര്‍വീസുകളുടെ എണ്ണം 12 ആയി. 

Advertisment


മേഖലയില്‍ വിമാനയാത്രയ്ക്കു സ്വീകാര്യത വര്‍ധിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ് ഈ  വര്‍ധന. ക്വാലലംപൂര്‍ വഴി ഓസ്‌ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ് എന്നിവയടക്കം 68 ഓളം രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മലേഷ്യ എയര്‍ലൈന്‍സിന്റെ ആഗോള യാത്രാശൃംഖലയെ ഇതു കൂടുതല്‍ കരുത്തുറ്റതാക്കുന്നു. ഇന്ത്യയിലെ 10 നഗരങ്ങളില്‍നിന്ന് ആഴ്ചതോറും 76 ലേറെ സര്‍വീസുകളാണ് മലേഷ്യ എയര്‍ലൈന്‍സ് നടത്തുന്നത്.