/sathyam/media/media_files/2025/06/11/kG5XqTmFKRhlJ77nWJ9s.jpg)
തിരുവനന്തപുരം: തിരുവനന്തപുരം - ക്വലാലംപൂര്‍ റൂട്ടിലുളള വര്‍ധിച്ച ആവശ്യകത പരിഗണിച്ച് കൂടുതല്‍ സര്‍വ്വീസുകളുമായി മലേഷ്യ എയര്‍ലൈന്‍സ്. 2025 സെപ്തംബര്‍ 12 മുതല്‍ ആഴ്ചയില്‍ അഞ്ചാമത് സര്‍വ്വീസ് ആരംഭിക്കും, ഡിസംബര്‍ 1 മുതല്‍ നിത്യവും സര്‍വ്വീസ് ആരംഭിക്കും. പുതിയ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റുകള്‍ ഉടന്‍ ലഭ്യമാകും. 2023 നവംബറില്‍ സര്‍വ്വീസുകള്‍ ആരംഭിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ 2 വീതം സര്‍വ്വീസുകളായിരുന്നു. പിന്നീട് 2024 ഏപ്രിലില്‍ ഇത് ആഴ്ചയില്‍ 4 ആയി ഉയര്‍ത്തി.
'ലുക്ക് ഈസ്റ്റ്' പദ്ധതിയുടെ ഭാഗമായി കേരള ടൂറിസവുമായും എയര്‍ലൈന്‍ സഹകരിക്കുന്നുണ്ട്. ഈസ്റ്റ് ഏഷ്യയും കേരളവും തമ്മിലുള്ള യാത്ര കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി തിരുവനന്തപുരത്താണ് ഈ പദ്ധതി ലോഞ്ച് ചെയ്തിരിക്കുന്നത്. ഇന്ത്യയും മലേഷ്യയുമായുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഈ സര്‍വ്വീസുകളുടെ വര്‍ധനവ് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും ഗുണകരവുമാകും.
മലേഷ്യ എയര്‍ലൈന്‍സിന് ഇന്ത്യ ഒരു പ്രധാന കേന്ദ്രമാണ്. സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം ദക്ഷിണേന്ത്യയില്‍ നിന്നും വിമാന യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യകത അഭിമുഖീകരിക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തേക്ക് ദിവസേനയുള്ള സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിലൂടെ ബിസിനസ് യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായി യാത്രകള്‍ സാധ്യമാകും. - മലേഷ്യന്‍ ഏവിയേഷന്‍ ഗ്രൂപ്പ് ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ ദെര്‍ശനിഷ് അരേശന്ദിരന്‍ പറഞ്ഞു.
ഡെല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ്, അമൃത്സര്‍, തിരുവനന്തപുരം എന്നിങ്ങനെ രാജ്യത്തെ പ്രധാന 10 നഗരങ്ങളില്‍ നിന്നുമായി നിലവില്‍ ആഴ്ചയില്‍ 76 വിമാന സര്‍വ്വീസുകള്‍ മലേഷ്യ എയര്‍ലൈന്‍സിനുണ്ട്. പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിലൂടെ ഡിസംബര്‍ 2025 ഓടെ ഇത് ആഴ്ചയില്‍ 77 ആയി ഉയരും.
ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്കുള്ള സഞ്ചാരികള്‍ക്ക് ' മലേഷ്യ എയര്‍ലൈന്‍സ് ബോണസ് സൈഡ് ട്രിപ്' പ്രോഗ്രാമിന്റെ നേട്ടവും ലഭിക്കും. ഇതുവഴി മലേഷ്യയിലെ ഏഴു ഡൊമസ്റ്റിക് ഡെസ്റ്റിനേഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് കോംപ്ലിമെന്ററി സൈഡ് ട്രിപ് സ്വന്തമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമായി malaysiaairlines.com, അല്ലെങ്കില്‍ മലേഷ്യ എയര്‍ലൈന്‍സിന്റെ മൊബൈല്‍ ആപ്പ് സന്ദര്‍ശിക്കാം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us