മലപ്പുറം:മലപ്പുറം ജില്ലയില്‍ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവന്‍ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കു ചേരണമെന്ന് ജില്ലാ കലക്ടര്‍.
മാര്‍ച്ച് 30 ന് കേരളം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ പരിപാടികള്‍. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നതിനും സംസ്‌കരണത്തിനും സംവിധാനമുണ്ട്.
'പക്ഷെ, പലരും അലക്ഷ്യമായി മാലിന്യം വലിച്ചെറിയും. ഇത് പൂര്‍ണമായും ഇല്ലാതാവണം'. സമ്പൂര്‍ണമായി മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ വി ആര്‍ വിനോദ് പറഞ്ഞു.
ഞായറാഴ്ചവരെയാണ് കാംപയിന്‍. സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, തൊഴിലാളി സംഘടനകള്‍, യുവജന സംഘടനകള്‍ തുടങ്ങിയവരും പ്രവര്‍ത്തനങ്ങളില്‍ പാങ്കാളികളാകുന്നുണ്ട്. 16-ാം തിയ്യതിയ്ക്ക് ശേഷം മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് എതിരേ പിഴ ചുമത്തും. ഇതിനായി ജില്ലാതലത്തില്‍ ഏഴ് സ്‌ക്വാഡുകളും തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്പെഷ്യല്‍ സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുമെന്നും ജില്ലാ അറിയിച്ചു.