New Update
/sathyam/media/media_files/2025/02/08/zx37QuHDhCbbZa6LqsXb.jpg)
മലപ്പുറം: കൊണ്ടോട്ടി വട്ടപ്പറമ്പില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടില്‍ സിഗിഷ്ണു(25) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു അപകടം.
Advertisment
കൊച്ചിയിലെ ഫെയര്‍കോഡ് ഐ ടി കമ്പനിയിലെ മുന്‍ ജീവനക്കാരനായ സിഗിഷ്ണു ബൈക്കില്‍ കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടോട്ടി ഭാഗത്തേക്കു പോവുമ്പോഴായിരുന്നു അപകടം.
സിഗിഷ്ണുവിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us