തൃശൂർ: പി.വി അൻവർ ചേലക്കരയിൽ നടത്തുന്ന വാർത്താ സമ്മേളനം ചട്ടലംഘനമാണെന്ന നിലപാടുമായി തെരഞ്ഞെടുപ്പ് കമീഷൻ. വാർത്തസമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ പി.വി അൻവറിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. എന്നാൽ, ഇത് വകവെക്കാതെ അൻവർ വാർത്ത സമ്മേളനം നടത്തുകയായിരുന്നു.
വാർത്താസമ്മേളനത്തിനിടെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. അൻവറിന്റെ വാർത്തസമ്മേളന സ്ഥലത്തെത്തിയ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് നോട്ടീസ് നൽകി. വാർത്തസമ്മേളനത്തിൽ ചട്ടലംഘനമുണ്ടായാൽ തുടർ നടപടികൾ ഉണ്ടാവുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് പി.വി അൻവർ പറയുന്നത്.