/sathyam/media/media_files/2024/12/19/UJD3DQr0pmV6J9ZIHSvB.jpg)
കോട്ടയം: പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനായി ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേര്‍ന്ന് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതിക്കു ജില്ലയില്‍ തുടക്കം.
കോട്ടയം താഴത്തങ്ങാടി ആലുംമൂട് കടവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോന്‍ അധ്യക്ഷത വഹിച്ചു.
ഫീഷറീസ് എക്സ്റ്റഷന്‍ ഓഫീസര്‍ ബ്ലെസി ജോഷി, ജനപ്രതിനിധികള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, മത്സ്യകര്‍ഷകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനായി ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം താഴത്തങ്ങാടി ആലുംമൂട് കടവില്‍ ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിക്കുന്നു. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോന്‍ സമീപം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us