ഉനൈസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം രണ്ടരമാസത്തിന് ശേഷം നാട്ടിലേക്ക്

കഴിഞ്ഞ നവംബര്‍ 14ന് സൗദി അറേബ്യയില്‍ അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം രണ്ടരമാസത്തിന് ശേഷം നാട്ടിലേക്ക്. 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
death

റിയാദ്: കഴിഞ്ഞ നവംബര്‍ 14ന് സൗദി അറേബ്യയില്‍ അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം രണ്ടരമാസത്തിന് ശേഷം നാട്ടിലേക്ക്


Advertisment

കൊല്ലം ചിതറ ഭജനമഠം പത്മവിലാസത്തില്‍ മണിയനാചാരിയുടെ മകന്‍ ശരത് (42), ഭാര്യ കൊല്ലം മാന്തോപ്പില്‍ അക്ഷരനഗര്‍ പ്രവീണ്‍ നിവാസില്‍ പരേതനായ വിശ്വനാഥന്റെ മകള്‍ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ വെള്ളയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.



ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലംബിങ് ജോലികള്‍ ചെയ്തിരുന്ന ശരത് സംഭവത്തിന് രണ്ടുമാസം മുമ്പാണ് സന്ദര്‍ശകവിസയില്‍ പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നത്.


സംഭവദിവസം രാവിലെ ശരത് ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് തൊഴിലുടമ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ തുണിമുറുകിയ നിലയില്‍ പ്രീതിയെ നിലത്തും ശരത്തിനെ ജനലഴിയില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടത്.


ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പൊലിസ് അന്വേഷണം പൂര്‍ത്തിയായതോടെയാണ് കനിവ് ജീവകാരുണ്യകൂട്ടായ്മ ഭാരവാഹികള്‍ക്ക് അധികൃതര്‍ വിട്ടുനല്‍കിയത്.


 സുഹൃത്തുക്കളോടൊത്ത് തലേന്ന് രാത്രി സമയംചെലവിട്ട ഇരുവരും ഫ്‌ലാറ്റിലെത്തിയശേഷം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പ്രീതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ശരത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.നാലുവര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് മക്കളില്ല. 


Advertisment