/sathyam/media/media_files/2025/02/13/UO80St9o4P87lWjNxRkt.jpeg)
റിയാദ്: ഉംറ കര്‍മ്മം കഴിഞ്ഞു മദീന സന്ദര്‍ശന സിയാറത്തും കഴിഞ്ഞു ബുധനാഴ്ച രാവിലെ റിയാദിലേക്ക് തിരിച്ച മലയാളി ഉംറ ഗ്രൂപ്പായ വാദിനൂര്‍ ഉംറ ബസ്സിലെ ഡ്രൈവറായിരുന്ന തിരുവമ്പാടി സ്വദേശി നസീം (50)കുഴഞ്ഞു വീണു മരിച്ചു.
മദീനയില്‍ നിന്ന് റിയാദിലേക്ക് വരുന്ന വഴിയില്‍ 40 ഉംറ തീര്‍ത്ഥാടകരുമായി മടങ്ങുന്ന വഴി ബസ് ഓടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ശരീരം കുഴഞ്ഞത്. റിയാദിലേക്ക് എത്തുന്നതിന് 560 കിലോമീറ്റര്‍ അകലെയാണ് സംഭവം. ബസ് 70 മൈല്‍ സ്പീഡിലായിരുന്നു.. ഉച്ചയോടെയായിരുന്നു സംഭവം.
വാഹനത്തിന്റെ നിയന്ത്രണം കൈകളില്‍ ഭദ്രമല്ലെന്ന് മനസ്സിലാക്കിയ ഉടന്‍തന്നെ മറ്റൊരു ഡ്രൈവര്‍ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ വന്‍ ദുരന്തം നടക്കുമായിരുന്നുവെന്ന് ഉംറ ബസ്സിലെ യാത്രക്കാര്‍ പറഞ്ഞു.
ഉംറ കര്‍മ്മം കഴിഞ്ഞു മദീന സന്ദര്‍ശനവും കഴിഞ്ഞു റിയാദിലേക്ക് വരികയായിരുന്നു ബസ്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം ഉഖലതുസ്സുഖുര്‍ ജനറല്‍ ഹോസ്പിറ്റലില്‍ ബോഡി സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുക്കളായ നിസാറും നിയമ നടപടികള്‍ നടത്തുന്നതിനും മറ്റു സഹായത്തിനായുണ്ട്. സ്ഥിരം ഉംറ ബസ്സില്‍ മലയാളി തീര്‍ത്ഥാടകരുമായി പോകുന്ന ഡ്രൈവറാണ് വളരെ സൗമ്യനായ തീര്‍ത്ഥാടകരുമായി നല്ല സഹകരണം ഉള്ള നല്ല വ്യക്തിത്വമാണ് എന്ന് യാത്രക്കാര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us