/sathyam/media/media_files/2026/01/02/mammootty-charity-4-2026-01-02-17-02-17.jpg)
കോട്ടയം: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങളിലേക്ക് പുതുവർഷ സമ്മാനമായി ചക്ര കസേരകൾ നൽകി നടൻ മമ്മൂട്ടി.
മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ആതുരാലയങ്ങൾക്ക് ചക്ര കസേരകൾ, വിതരണം ചെയ്യുന്നത്. കോട്ടയം പാമ്പാടിക്ക് സമീപമുളള വെള്ളൂർ ഗൂഡ് ന്യൂസ് അമ്മവീട്ടിൽ വച്ചാണ് ആതുരാലയങ്ങൾക്കുളള ചക്ര കസേരകൾ വിതരണം ചെയ്തത്.
ചക്ര കസേരകളുട വിതരണ ഉദ്ഘാടനം ഇൻറർ ഫെയ്ത് ഡയലോഗ് കമ്മീഷൻ്റെ, സെക്രട്ടറിയായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട് നിർവ്വഹിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/02/mammootty-charity-5-2026-01-02-17-03-33.jpg)
മലയാളത്തിന്റെ മഹാ നടനും നമുക്കേവർക്കും വിസ്മയവുമായ പത്മശ്രീ മമ്മൂട്ടി 16 വർഷം മുമ്പ് ആരംഭിച്ച് ഇപ്പോഴും സജീവമായി നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന കെയർ & ഷെയർ ഫൗണ്ടേഷനിലൂടെ വിവിധങ്ങളായ ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ കേരള സമൂഹ നന്മയ്ക്കായി ചെയ്തുവരുന്നത് മാധ്യമങ്ങളിലൂടെ അറിയുവാൻ സാധിച്ചിട്ടുണ്ട് എങ്കിലും കെയർ ആൻഡ് ഷെയറിന്റെ ഒര ചടങ്ങിൽ നേരിട്ട് സംബന്ധിക്കുവാൻ സാധിച്ചത് ഇന്ന് മാത്രമാണ്.
ഇന്നത്തെ ഈ സമയം എന്റെ ജീവിതത്തിലെ ഒരു ഭാഗ്യനിമിഷമായിത്തന്നെ ഞാൻ കാണുന്നു. കൊച്ചുകുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയിൽ ആരംഭിച്ച്, വിദ്യാമൃതം, വഴികാട്ടി, സുകൃതം, ഗോത്ര വർഗ ക്ഷേമ പ്രവർത്തനങ്ങൾ, ഇന്നിവിടെ നടക്കുന്ന ചലനം പദ്ധതി തുടങ്ങി പന്ത്രണ്ടോളം കർമ്മ പദ്ധതികളാണ് സമൂഹത്തിന് വേണ്ടി കെയർ & ഷെയറിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ഇതെല്ലാം തന്നെ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു എന്നറിയുന്നതിൽ എനിക്കുളള അതിയായ സന്തോഷം ഞാനറിയിക്കുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിലുളള കെയർ & ഷെയർ സംഘത്തിന്റെ ഈ കാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് ആശ്വാസമായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്‌തുതയാണ്.
മമ്മൂട്ടിയുടെ ഹൃദയത്തിന്റെ നന്മയും പ്രയാസം അനുഭവിക്കുന്നവരോടുളള അദ്ദേഹത്തിന്റെ കരുതൽ മനസ്സുമാണ് ഇതിനെല്ലാം മുഖാന്തിരമായിക്കൊണ്ടിരിക്കുന്നതെന്ന് കേരള സമൂഹം മനസ്സിലാക്കുന്നുണ്ട് എന്ന് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള കെയർ & ഷെയർ ഫൗണ്ടേഷന്റെ വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങൾക്ക്. എല്ലാവിധ അനുഗ്രഹങ്ങളും, തുടർന്നും സർവ്വേശ്വരൻ നൽകട്ടേയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ് ക്കോറോസ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. പാലാ ശ്രീരാമകൃഷ്‌ണമഠാധിപതി ശ്രീമദ് വീതസംഗാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. കെയർ & ഷെയർ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്‌ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ കെയർ & ഷെയറിന്റെ ഇതുവരെയുളള വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ച് ആമുഖ പ്രസംഗം നടത്തി.
കുട്ടിക്കാനം മരിയൻ കോളേജ്, മുൻ പ്രിൻസിപ്പാൾ ഡോ. റൂബിൾ രാജ്, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ റോയി മാത്യു വടക്കേൽ, ഗൂഡ് ന്യൂസ് അമ്മവീട് ഡയറക്ടർ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ, ശ്രീ ജോർജ് വർഗീസ് നെടുമാവ് എന്നിവർ പ്രസംഗിച്ചു.
യോഗാരംഭത്തിൽ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാടും ഡോ. യൂഹാനോൻ മാർ ദിയസ് കോറോസ് മെത്രാപ്പൊലീത്തായും ശ്രീമദ് വീതസംഗാനന്ദ സ്വാമികളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us