/sathyam/media/media_files/2025/11/01/mammotty-2025-11-01-21-01-31.jpg)
തിരുവനന്തപുരം: കേരളവും അതിന്റെ സാമൂഹിക സംവിധാനങ്ങളും പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പറഞ്ഞു.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ലോകത്തിലെ അതിസമ്പന്നമായ രാജ്യങ്ങൾ നേടിയതിന് സമാനമായ നേട്ടങ്ങൾ കേരളം സാമൂഹ്യ ജനാധിപത്യത്തിലൂടെയും, സ്വയംസമർപ്പിതമായ പ്രവർത്തനങ്ങളിലൂടെയും കൈവരിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/01/m1-2025-11-01-21-03-45.jpg)
കേരളത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമായ സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോൾ, അടുത്തതായി ദാരിദ്ര്യ മുക്തമായി മാറ്റുക എന്ന വലിയ ഉത്തരവാദിത്തം കൂടിയാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്.
കേരള സംസ്ഥാനം പലപ്പോഴും പ്രതിസന്ധികളെ കേരള ജനതയോട് ചേർന്നുനിന്ന് അതിജീവിച്ച ചരിത്രമുണ്ട്. വികസനത്തോടൊപ്പം പ്രാധാന്യം നൽകേണ്ടത് ദാരിദ്ര്യം മാറ്റുന്നതിനാണ്.
വികസനം എന്നതുകൊണ്ട് വലിയ കെട്ടിടങ്ങളോ രാജപാതകളോ നിർമ്മിക്കുന്നതിനെ മാത്രമല്ല ഉദ്ദേശിക്കേണ്ടത്. സാമൂഹ്യ ജീവിതം മെച്ചപ്പെടണമെങ്കിൽ, ദാരിദ്ര്യം പരിപൂർണമായും തുടച്ചുമാറ്റപ്പെടണം.
കേരളം പല കാര്യങ്ങളിലും ലോകത്തിന് മാതൃകയായിട്ടുണ്ട്. എത്ര കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടായാലും, വിശക്കുന്ന വയറുകൾക്ക് അത് ഉപകാരപ്രദമാകണം.
വികസനത്തിന്റെ ആനന്ദം ആ വയറുകൾക്ക് കൂടെ വേണ്ടതാണ്. കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഒരു മാതൃകയും തുടക്കവുമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us